19-May-2023 -
By. Business Desk
കൊച്ചി: മെക്‌സിക്കന്‍പ്രചോദിത റസ്‌റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നേക്കഡ് വെജ്ജി ടാക്കോ അവതരിപ്പിച്ചു. ടാക്കോ ബെല്‍ന്റെ മുന്‍നിര ഉല്‍പ്പന്നങ്ങളില്‍ ഒന്നായി മാറിയ നേക്കഡ് ചിക്കന്‍ ടാക്കോയുടെ ചുവടുപിടിച്ചുകൊണ്ടാണ് ടാക്കോ ബെല്‍ ഇന്ത്യ ഇപ്പോള്‍ നേക്കഡ് വെജ്ജി ടാക്കോ അവതരിപ്പിച്ചിരിക്കുന്നുത്. ഇന്ത്യയിലുള്ള ടാക്കോ ബെല്‍ റെസ്റ്ററന്റുകള്‍ അണ്‍ലിമിറ്റഡ് പെപ്‌സിയോടൊപ്പം 199 രൂപയ്ക്ക് പുതിയ നേക്കഡ് വെജ്ജി ടാക്കോ ലഭ്യമാണെന്ന് ടാക്കോ ബെല്ലിന്റെ ഇന്ത്യയിലെ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസി പങ്കാളിയായ ബര്‍മന്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ഗൗരവ് ബര്‍മന്‍ പറഞ്ഞു.നേക്കഡ് ടാക്കോയുടെ ഗുണമേന്മ ഉയര്‍ത്തിക്കാട്ടുതിനായി ബ്രാന്‍ഡ് #GetNaked എന്ന ഡിജിറ്റല്‍ കാമ്പെയ്‌നും ആരംഭിച്ചട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബ്രാന്‍ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രണ്ട് ടാക്കോയുടെയും ആവേശമുണര്‍ത്തുതും വായില്‍ വെള്ളമൂറുന്ന വിഷ്വലോടുകൂടിയ ഒരു ഡിജിറ്റല്‍ ഫിലിമും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ടാക്കോ പ്രേമികളെ ഈ രുചികരമായി ലഭിക്കു മെനു ഇനങ്ങള്‍ പരീക്ഷിക്കാന്‍ പ്രോത്സാഹിപ്പിക്കുതിനും കാമ്പെയ്‌നിന്റെ സന്ദേശം പ്രചരിപ്പിക്കുതിനുമായി ടാക്കോ ബെല്‍ ഇന്ത്യയും ജനപ്രിയ കണ്ടന്റ് ക്രിയേറ്റര്‍മാരുമായി പങ്കാളികളാകും. നേക്കഡ് ചിക്കന്‍ ടാക്കോ പോലെ രുചികരവും പോഷകപ്രദവും അതുല്യവുമായ വെജിറ്റേറിയന്‍ ഓപ്ഷന്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ കഠിനമായിതന്നെ പരിശ്രമിച്ചിരുന്നുവെന്ന് ഗൗരവ് ബര്‍മന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്കും ആരാധകര്‍ക്കും ഈ അത്ഭുതകരമായ നേക്കഡ് വെജ്ജി ടാക്കോ ഏറ്റവും മേന്മയില്‍ നല്‍കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്ടനാണ്. തങ്ങളുടെ സ്‌റ്റോറുകളിലോ ഡെലിവറി പങ്കാളികള്‍ വഴിയോ ടാക്കോ ബെല്‍ സന്ദര്‍ശിച്ച് #GetNaked ആകുവാന്‍ തയ്യാറാകുവെന്നും ഗൗരവ് ബര്‍മന്‍ പറഞ്ഞു.